അൽഹംദുലില്ലാഹ്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി -കെ.എം. ഷാജി
text_fieldsകൊച്ചി: പ്ലസ് ടു കോഴക്കേസിൽ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈകോടതിവിധിക്ക് പിന്നാലെ ഖുർആൻ സൂക്തം ഉൾപ്പെടുത്തി സന്തോഷം പങ്കുവെച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. ‘അതിനാല്‍ ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും; തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. (വിശുദ്ധ ഖുർആൻ -94 /5-8) ’ എന്ന സൂക്തമാണ് ഷാജി ഫേസ്ബുക്കിൽ കുറിച്ചത്.
‘അൽഹംദു ലില്ലാഹ്. രാഷ്ട്രീയ വൈരം തീർക്കാൻ എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. സന്തോഷമുണ്ട്.! സർവ്വശക്തനായ അല്ലാഹുവിന് സ്തുതി. !
പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി. പലതും പറയാനുണ്ട്. നേരിട്ട് ലൈവിൽ വരാം; ഇൻ ഷാ അല്ലാഹ്’ എന്നായിരുന്നു ഷാജിയുടെ പ്രതികരണം.
ഷാജി നൽകിയ ഹരജി പരിഗണിച്ചാണ് വിജിലൻസ് കേസിലെ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയത്. നേരത്തെ എഫ്.ഐ.ആർ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കിയത്.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016-ല്‍ കെ.എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്‍ലിം ലീഗ് മുന്‍ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടർന്ന് വിജിലൻസ് കേസെടുക്കുകയും ഷാജിക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. 47 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഫേസ്ബുക്പോസ്റ്റിന്റെ പൂർണരൂപം:
"അതിനാല്‍, ഞെരുക്കത്തോടൊപ്പം ഒരു എളുപ്പമുണ്ടാവുക തന്നെ ചെയ്യും; തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്.. " (വിശുദ്ധ ഖുർആൻ -94 /5-8)
അൽഹംദു ലില്ലാഹ്. രാഷ്ട്രീയ വൈരം തീർക്കാൻ, എനിക്കെതിരായി കെട്ടിച്ചമച്ച അഴിമതിക്കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു.
സന്തോഷമുണ്ട്.!
സർവ്വശക്തനായ അല്ലാഹുവിന് സ്തുതി. !
പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.
പലതും പറയാനുണ്ട്. നേരിട്ട് ലൈവിൽ വരാം; ഇൻ ഷാ അല്ലാഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.