ലീഗിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഒഴുക്കാണ്, എതിരഭിപ്രായക്കാരനോട് പകയില്ല -കെ.എം. ഷാജി
text_fieldsകോഴിക്കോട്: മുസ്ലിംലീഗിലെ ആഭ്യന്തര പ്രശ്നങ്ങളിൽ അഭിപ്രായം രേഖെപ്പടുത്തി കെ.എം ഷാജി. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്‍റെ ഭാഗമാണെന്നും മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണെന്നും ഷാജി ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടു.
ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം -ഷാജി പറഞ്ഞു.
കെ.എം ഷാജി പറഞ്ഞതിങ്ങനെ: എളുപ്പത്തിന്‍റെയും കാഠിന്യത്തിന്‍റെയും സമ്മേളനമാണ് രാഷ്ട്രീയം.വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്‍റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഒഴുക്കാണ്.ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകൾ മാത്രം. എതിരഭിപ്രായം പറയുന്നവർ ശാരീരികമായോ ധാർമികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നിൽക്കുന്നവർക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല.
ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈനലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച വിഷയത്തിൽ നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.