ഇത് അംഗീകരിക്കാനാകില്ല: യെച്ചൂരിക്ക് പിന്തുണയുമായി മുനവ്വറലി തങ്ങളും കെ.എം ഷാജിയും
text_fieldsകോഴിക്കോട്: വംശീയാതിക്രമത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിചേർത്ത ഡല്‍ഹി പൊലീസിൻെറ നടപടിയിൽ പ്രതിഷേധവുമായി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളും കെ.എം.ഷാജി എം.എൽ.എയും.
ഡൽഹി കലാപവുമായി യെച്ചൂരിയെ ബന്ധിപ്പിക്കാനുള്ള ഡൽഹി പൊലീസിൻെറ നടപടി അംഗീകരിക്കാനാകില്ലെന്ന് മുനവ്വറലി തങ്ങൾ പ്രതികരിച്ചു.
പൗരത്വ ഭേദഗതി ബില്ലിലും തുടർന്നുണ്ടായ ഡൽഹി കലാപ ദുരിതങ്ങളിലും ന്യൂനപക്ഷങ്ങൾക്കൊപ്പവും ജനാധിപത്യത്തിനും വേണ്ടി നിലപാട് സ്വീകരിച്ചതിനോടുള്ള പ്രതികാര നടപടിയാണു സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ് തുടങ്ങിയവർക്കെതിരായി കേസെടുക്കാനുള്ള നീക്കമെന്ന് കെ.എം.ഷാജി പ്രതികരിച്ചു.
ഭരണകൂട ഭീകരതയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ദുരന്തങ്ങളും മഹാമാരികളും സ്വേഛാധിപതികളായ ഭരണാധികാരികൾക്ക് അടിച്ചമർത്തൽ അജണ്ട നടപ്പിലാക്കാനുള്ള അവസരമാണെന്ന് നിയമസഭയിൽ പ്രസംഗിച്ചത് ഒരിക്കൽ കൂടി ഓർക്കുന്നുവെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.
സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചാർത്തിയതറിഞ്ഞ് സ്തബ്ധനായെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പ്രതികരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.