കെ.എം. ഷാജിക്ക് സഭാ സമ്മേളനത്തിൽ പെങ്കടുക്കാമെന്ന് സഭാസെക്രട്ടറി ഉത്തരവിറക്കി
text_fieldsതിരുവനന്തപുരം: കെ.എം ഷാജിക്ക് ബുധനാഴ്ച നടക്കുന്ന നിയമ സഭാ സമ്മേളനത്തിൽ പെങ്കടുക്കാമെന്ന് കാണിച്ച് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി.
ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയത്.
ഹൈകോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീലിൽ തീരുമാനം വരും വരെയാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. 2019 ജനുവരിയിലാണ് ഷാജിയുടെ അപ്പീൽ പരിഗണിക്കുന്നത്. അതുവരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. നാളെ നിയമസഭയിലെത്തുമെന്ന് ഷാജി അറിയിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ.എം. ഷാജിയെ നിയമസഭാംഗമല്ലാതാക്കിയ നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കാണിച്ച് കെ.എം. ഷാജിയുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ സ്പീക്കർക്കും നിയമസഭ സെക്രട്ടറിക്കും കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.