വധഭീഷണി: കെ.എം. ഷാജി ഡി.ജി.പിക്ക് പരാതി നൽകി
text_fieldsകോഴിക്കോട്: വധഭീഷണിയുള്ളതായി കാണിച്ച് കെ.എം. ഷാജി എം.എൽ.എ പൊലീസിൽ പരാതി നൽകി. ഡി.ജി.പി ലോക്നാഥ് ബെഹ്റക ്കാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയും ഫോൺ കാൾ വഴിയും ഭീഷണി വരുന്നതായി പരാതിയിൽ പറയുന്നു.
മുഖ്യമന്ത ്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കെ.എം. ഷാജി ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തുടർന്ന് അതിരൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജി പ്രതികരിച്ചത്. ഇതിനെതിരെ മന്ത്രി കെ.ടി. ജലീലും എൽ.ഡി.എഫ് എം.എൽ.എമാരടക്കമുള്ളവരും രംഗത്തെത്തി.
കൂടാതെ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സ്കൂളിന് ഹയർസെക്കൻഡറി അനുവദിച്ചതിന് പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ കഴിഞ്ഞദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
കേസെടുക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയും താനും തമ്മിലെ വാക്പോര് ആരംഭിച്ച ശേഷം മുമ്പത്തെ തീയതി ചേർത്ത് സ്പീക്കറുടെ ഓഫിസ് ഇറക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. ഇൗ വിവദങ്ങളെല്ലാം സംബന്ധിച്ച് പാർട്ടി പ്രവർത്തകർ തമ്മിൽ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വാഗ്വാദങ്ങളാണ് അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.