Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിക്കെതിരെ...

കെ.എം. ഷാജിക്കെതിരെ സ്​പീക്കർ പ്രയോഗിച്ചത്​ ഇല്ലാത്ത അധികാരം -ചെന്നിത്തല

text_fields
bookmark_border
കെ.എം. ഷാജിക്കെതിരെ സ്​പീക്കർ പ്രയോഗിച്ചത്​ ഇല്ലാത്ത അധികാരം -ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍സ്​ അ​ന്വേ​ ഷ​ണ​ത്തി​ന് ന​ല്‍കി​യ അ​നു​മ​തി പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ ് ചെ​ന്നി​ത്ത​ല സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന് ക​ത്ത് ന​ല്‍കി. 1988ലെ ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ 17-എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് നടപടി.

പ​ക്ഷേ, ഈ ​വ​കു​പ്പ​നു​സ​രി​ച്ച് സ്പീ​ക്ക​ര്‍ക്ക് അ​തി​ന് അ​ധി​കാ​ര​മി​ല്ല. ഒ​രു വ്യ​ക്തി​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് അ​യാ​ള്‍ വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​ന്‍ അ​ധി​കാ​ര​മു​ള്ള അ​ധി​കാ​രി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് ഈ ​വ​കു​പ്പി​ല്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു നി​യ​മ​സ​ഭാം​ഗ​ത്തെ ത​ല്‍സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​ന്‍ സ്പീ​ക്ക​ര്‍ക്ക് അ​ധി​കാ​ര​മി​ല്ല. അ​ത് കൊ​ണ്ടു ത​ന്നെ സ്പീ​ക്ക​ര്‍ക്ക് ഷാ​ജി​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​തി​ന് അ​ധി​കാ​ര​മി​ല്ല. കൊ​റോ​ണ​യെ തു​ട​ര്‍ന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കിയ മാ​ര്‍ച്ച് 13നാ​ണ് ഷാ​ജി​യോ​ട് വി​ശ​ദീ​ക​ര​ണം തേടാതെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാൻ സ്പീ​ക്ക​ര്‍ നി​യ​മ​വി​രു​ദ്ധ​മാ​യി അ​നു​മ​തി ന​ല്‍കി​യ​ത്. ഇത്​ നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsSpeakermalayalam newsKM Shaji
News Summary - km shaji issue; ramesh chennithala against speaker -kerala news
Next Story