കെ.എം. ഷാജിയുടെ ഹരജിയിൽ ഇടപെടാനില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: അഴീക്കോട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് സ്റ്റേ അനുവദിക്കലുമായി ബന് ധപ്പെട്ട് കെ.എം. ഷാജി നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. സ്റ്റേ തുടരുന്നതും ഉപാധികൾ വെക്കുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഹരജിയാണ് കോടതി പരിഗണിച്ചത്. അയോഗ്യനാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ഇൗ ഹരജിക്ക് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് നടപടി.
കെ.എം. ഷാജി വർഗീയപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി എം.വി. നികേഷ് കുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് തെരഞ്ഞെടുപ്പ് റദ്ദാക്കി ഷാജിയെ അയോഗ്യനാക്കിയത്. ഇതിനുപിന്നാലെ ഉത്തരവിന് രണ്ടാഴ്ച സ്റ്റേ അനുവദിക്കുകയും ചെയ്തു. സ്റ്റേ കാലാവധി വെള്ളിയാഴ്ച പൂർത്തിയായി. എന്നാൽ, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടേണ്ടതില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.