സാംസ്കാരിക നായകരെന്ന് പറയുന്ന വൃത്തികെട്ടവർക്ക് മൻസൂർ വധത്തിൽ അദ്ഭുതമില്ലെന്ന് കെ.എം. ഷാജി
text_fieldsകണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മനോഭാവത്തിലേക്ക് സി.പി.എം നേതാക്കൾ മാറിയിരിക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എൽ.എ. അയൽവാസിയെ കുത്തിമലർത്തുന്നവനെ ഒരു മര്യാദയും ഇല്ലാതെയാണ് ചിലർ ന്യായീകരിക്കുകയാണ്. പി. ജയരാജന്‍റെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുമ്പോൾ മിനിറ്റിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്ക് ആണ് വരുന്നത്. അരയിൽ കത്തിയും മടക്കിവെച്ച് പതിനായിരക്കണക്കിന് ആളുകൾ ഇരിപ്പുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.
വികൃതമായ സി.പി.എമ്മിന്‍റെ മനസിനെ എതിർക്കണം. എന്നാൽ, നാട്ടിലെ കുറച്ച് മാധ്യമപ്രവർത്തകരെ ഒഴിച്ചു നിർത്തിയാൽ മറ്റുള്ളവരെല്ലാം നിശബ്ദരാണ്. സാംസ്കാരിക നായകരെന്ന് പറയുന്ന കുറേ വൃത്തികെട്ടവരുണ്ടെന്നും അവർക്ക് ഈ കൊലപാതകത്തിൽ ഒരു അത്ഭുതവുമില്ലെന്നും ഷാജി പറഞ്ഞു.
22 വയസുള്ള ഒരു പുഷ്പത്തെ കരിച്ചു കളഞ്ഞിരിക്കുന്നുവെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു. മൻസൂർ വധത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.