നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല; കാത്തിരിക്കും -കെ.എം.ഷാജി
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായാൽ മാത്രമേ താൻ നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കൂവെന്നും തന്നെ പ്രവേശിപ്പിക്കില്ലെന്ന സ്പീക്കർ പി. രാമകൃഷ്ണെൻറ പരാമർശം അനവസരത്തിലുള്ളതെന്നും കെ.എം. ഷാജി പ്രതികരിച്ചു. ഉത്തരവില്ലാതെ നിയമസഭയിൽ കടക്കുമെന്ന് താൻ വെല്ലുവിളിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകൾ സ്പീക്കറുടെ അന്തസ്സിന് ചേർന്നതല്ല. നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കാമെന്ന സപ്രീംകോടതിയുടെ ഉത്തരവ് അടുത്ത ദിവസങ്ങളിൽ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജി പറഞ്ഞു.
നിയമനിർമണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 27നാണ് ആരംഭിക്കുക. തെരഞ്ഞെടുപ്പ് കേസിൽ കേരളാ ഹൈകോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരായ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ അടിയന്തര തീർപ്പ് കൽപിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം ഷാജി നൽകിയ അപ്പീൽ ഹരജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഹൈകോടതിയുടെ താൽകാലിക സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നിർദേശം.
സ്പീക്കറുടെ പ്രസ്താവന ഖേദകരം -എം.കെ. മുനീർ
തിരുവനന്തപുരം: കെ.എം. ഷാജിയെ നിയമസഭയില്‍ കയറ്റാന്‍ പറ്റില്ലെന്ന സ്പീക്കറുടെ പ്രസ്താവന ഖേദകരമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. സ്പീക്കര്‍ അമിതാവേശം കാണിച്ചോയെന്ന് സംശയമുണ്ട്. ഷാജിയെ സഭയില്‍ കയറ്റണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്നും മുനീര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് താല്‍പര്യമുള്ളതുപോലെയാണ് സ്പീക്കറുടെ പ്രതികരണം. പദവിക്ക് യോജിക്കാത്ത എടുത്തുചാട്ടമാണ് സ്പീക്കറുടേത്. രാഷ്ട്രീയനേതാവിനെ പോലെയാണ് സ്പീക്കര്‍ പ്രതികരിച്ചത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലേക്ക് സ്പീക്കര്‍ മാറരുത്. നിഷ്പക്ഷനിലപാടെടുക്കേണ്ടയാളാണ് സ്പീക്കര്‍. ഹൈകോടതിവിധിക്കെതിരെ സ്റ്റേ നിലനില്‍ക്കുമ്പോഴാണ് സ്പീക്കര്‍ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞത്. സ്പീക്കറുടെ പ്രതികരണത്തില്‍ അങ്ങേയറ്റം വിഷമവും പ്രതിഷേധവുമുണ്ടെന്നും മുനീര്‍ പറഞ്ഞു.
സ്പീക്കറുടെ പ്രസ്താവന അനവസരത്തിൽ -കെ.സി. ജോസഫ് എം.എൽ.എ
കോട്ടയം: സുപ്രീംകോടതിയുടെ ഉത്തരവ് ലഭിക്കാതെ കെ.എം. ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന സ്പീക്കറുടെ പ്രസ്താവന അനവസരത്തിലുള്ളതും തിടുക്കത്തിലുള്ളതുമായെന്ന് കോൺഗ്രസ് നിയമസഭകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ. ഇത്തരം പ്രസ്താവന സ്പീക്കറിൽനിന്ന് പ്രതീക്ഷിച്ചതല്ല. ഇത്തരത്തിൽ ഒരുപ്രശ്നം ഇപ്പോൾ സ്പീക്കറുടെ മുന്നിലില്ല. സ്പീക്കർ മഴ പെയ്യുമ്പോൾ കുട നിവർത്തിയാൽ മതിയായിരുന്നു. നിയമസഭയിൽ കയറാൻ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധ്യം ഷാജിക്കും യു.ഡി.എഫിനുമുണ്ട്. കോടിയേരി ബാലകൃഷ്ണെൻറ നാവിൽനിന്ന് കേൾക്കേണ്ട കാര്യങ്ങളാണ് സ്പീക്കറിൽനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.