Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ.എം. ഷാജിയുടെ ഹരജി മാറ്റി

text_fields
bookmark_border
KM shaji
cancel

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്​ത വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി നൽകിയ ഹരജി ഹൈകോടതി ജൂൺ ആറിലേക്ക്​ മാറ്റി. സർക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യ വിലയിരുത്തി​ കേസിലെ തുടർനടപടി നേരത്തേ കോടതി സ്​റ്റേ ചെയ്തിരുന്നു.

ഷാജിക്കെതിരെ അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദിച്ച്​ ഷാജി വീടുൾപ്പെടെ നിർമിച്ചെന്നായിരുന്നു പരാതി.

പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ പരാതി അന്വേഷണത്തിനായി അയക്കാൻപോലും പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ്​ ഹരജി പരിഗണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shaji
News Summary - KM Shaji's plea on Illegal property acquisition case adjourned
Next Story