പ്രവാസി പ്രശ്നങ്ങൾ: കെ.എം.സി.സി പ്രക്ഷോഭത്തിന്
text_fieldsമലപ്പുറം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബത്തിനും അവിടെ കഴിയുന്ന മലയാളികൾക്കും ആവശ്യമായ സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് നോർക്ക മേഖല ഓഫിസുകൾക്ക് മുന്നിൽ ഈ മാസം 11ന് സമരം നടത്തുമെന്ന് സൗദി കെ.എം.സി.സി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മരിച്ചവരുടെ ആശ്രിതരും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കും.
ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ അനുവദിക്കുക, നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും യാത്രാസൗകര്യം ഏർപ്പെടുത്തുക, വിദേശത്ത് കഴിയുന്ന മുഴുവൻ മലയാളികൾക്കും ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തുക, പ്രവാസി കുടുംബങ്ങൾക്ക് ആറുമാസത്തെ സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. വാർത്തസമ്മേളനത്തിൽ സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി, മൊയ്തീൻ കോയ കല്ലമ്പാറ, പി.എം. അബ്ദുൽ ഹഖ്, സി.കെ. ഷാക്കിർ, പി.എം.എ ജലീൽ, റഫീഖ് പാറക്കൽ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.