കോവിഡ് കാലത്ത് കെ.എം.സി.സി എത്തിച്ചത് നൂറുകോടിയുടെ സഹായം
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് ലോകത്ത് വിവിധ ഭാഗങ്ങളിലെ കെ.എം.സി.സി കമ്മിറ്റികൾ ചെയ്ത സേവനങ്ങളുടെ സമ്പൂർണ വിവരം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പ്രകാശനം ചെയ്താണ് വിവരങ്ങൾ പുറത്തുവിട്ടത്.
ജി.സി.സി രാഷ്ട്രങ്ങളിലും മലേഷ്യ, തായ്്ലൻഡ്, സിംഗപ്പൂർ, ആസ്‌ട്രേലിയ, തുർക്കി, ബ്രിട്ടൻ, യു.എസ്, കാനഡ എന്നിവിടങ്ങളിലും കെ.എം.സി.സി സേവന പ്രവർത്തനങ്ങൾ സജീവമാക്കി. കെ.എം.സി.സി കമ്മിറ്റികൾ സേവന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് നൂറുകോടിയിലേറെ രൂപയാണ്. കൃത്യമായി പറഞ്ഞാൽ 100,47,23,736 രൂപയാണ് കോവിഡ് കാല സേവനങ്ങൾക്കായി ചെലവഴിച്ചത്. ഇന്ത്യക്കകത്ത് വിവിധ സംസ്ഥാനങ്ങളിൽ എ.ഐ.കെ.എം.സി.സിയുടെ നേതൃത്വത്തിലും സേവന പ്രവർത്തനങ്ങൾ സജീവമായി.
കെ.എം.സി.സി ചാർട്ടേഡ് വിമാനങ്ങളിൽ നാടണഞ്ഞത് 63,257 പേരാണ്. 32.2 കോടി രൂപ സൗജന്യ യാത്രികർക്കായും നിരക്ക് കുറച്ച് നൽകിയതിെൻറ ഫലമായും ചെലവഴിച്ചു. വന്ദേ ഭാരത് ഫ്ലൈറ്റ് സേവനത്തിന് ഗുണഭോക്താക്കളായി 11,559 പേരുണ്ടായി. 2.37 കോടി ഇതിനായി ചെലവഴിച്ചു. മെഡിക്കൽ സേവനങ്ങൾ (5.61 കോടി), ഹെൽപ്‌ഡെസ്‌ക് സർവിസ് (2.58 കോടി), ക്വാറൻറീൻ സഹായം (3.90 കോടി) എന്നിങ്ങനെയാണ് ചെലവഴിച്ചത്. കോവിഡ് കാലത്ത് 446 മൃതദേഹങ്ങളുടെ പരിചരണം കെ.എം.സി.സി നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.