കെ.എം.എം.എൽ: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: കെ.എം.എം.എല്ലിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. നി ലവിൽ 410 തൊഴിലാളികളാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ഏറ്റവും കൂടുതൽ സർവീസുള്ളവരെയാണ് സ്ഥിരപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയൻ അധികാരമേറ്റെടുത്തതിന് ശേഷം കഴിഞ്ഞ വർഷാവസാനം വരെ 36,000 സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായ യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിലെല്ലാം കൂടി 127000ൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ഇത്തരത്തിൽ എല്ലാ മേഖലയിലും തൊഴിൽ സാധ്യതകൾ പരമാവധി ഉയർത്തിക്കൊണ്ടുവരാനും കേരളത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളാണ് വ്യവസായ രംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.