തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലിന് പദ്ധതി തയാറാക്കാൻ കെ.എം.ആർ.എൽ
text_fieldsകൊച്ചി: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിലിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ (കെ.എം.ആർ.എൽ) നേതൃത്വത്തിൽ സമഗ്ര പദ്ധതി തയാറാക്കും. ഇതിനുവേണ്ടി അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയെ ചുമതലപ്പെടുത്തി. ഇരുനഗരത്തിനും അനുയോജ്യമാകുക ഏത് മെട്രോ സംവിധാനമാണെന്ന് ഇതിൽ വിലയിരുത്തും.
അടുത്തവർഷം മാർച്ചിൽ പഠനം പൂർത്തിയാക്കാനാണ് തീരുമാനം. ശേഷം വിശദ പദ്ധതി രൂപരേഖ തയാറാക്കും. മെട്രോ പദ്ധതികളുടെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളുമുണ്ടാകും. ഇരുനഗരത്തിലെയും മേയര്‍മാരോട് പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പിന്തുണ തേടി.
ഏത് മെട്രോ സംവിധാനമാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതിൽ യാത്രക്കാരുടെ എണ്ണം പ്രധാനഘടകമായിരിക്കും. മെട്രോ നിയോ, മെട്രോ ലൈറ്റ് എന്നിങ്ങനെ പല സംവിധാനങ്ങള്‍ പ്രചാരത്തിലുണ്ട്. സാധാരണ മെട്രോക്ക് ഒരു കിലോമീറ്റര്‍ നിര്‍മാണത്തിന് 200 കോടിയോളം ചെലവാകും. ലൈറ്റ് മെട്രോയുടെ ചെലവ് കിലോമീറ്ററിന് 150 കോടിയും മെട്രോ നിയോക്ക് 60 കോടിയുമാണ്.
ശ്രീകാര്യത്ത് ഫ്ലൈ ഓവര്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടൻ വിളിക്കുമെന്നും കെ.എം.ആർ.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.