വെൽഫെയർ പാർട്ടിതീരുമാനം സ്വാഗതാർഹം -കെ. മുരളീധരൻ
text_fieldsകുറ്റ്യാടി: ഭക്ഷണത്തിെൻറ പേരിൽ പോലും മനുഷ്യരെ കൊല്ലുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ജനാധിപത്യ പ്രതിരോധം ത ീർക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ.
ഐഡിയൽ പബ്ലിക് സ്കൂളിൽ നടന്ന വെൽഫെയർ പാർട്ടി മേഖല തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാത്ത സി.പി.എം മുന്നണിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി കൃത്യമായി തിരിച്ചറിയുകയും പ്രതിരോധ നിര ഉയർത്തുന്നതിൽ നിർണായക തീരുമാനമെടുക്കുകയും ചെയ്ത വെൽഫെയർ പാർട്ടി തീരുമാനം ചരിത്രദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം പി.സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, മണ്ഡലം പ്രസിഡൻറുമാരായ അബ്ദുല്ല സൽമാൻ, അടിക്കൂൽ മൂസ, ഖത്തർ കൾചറൽ ഫോറം ജില്ല സെക്രട്ടറി കെ.ടി. ശരീഫ്, അൻവർ സാദത്ത്, വി.എം. മൊയ്തു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.