പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി
text_fieldsകോഴിക്കോട്: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിെൻറ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി. സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് േപ്രമചന്ദ്രൻ. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പോകും. സ്വന്തം അന്തർധാര മറച്ച് പിടിക്കാൻ മാർകിസ്റ്റ് പാർട്ടി കാണിക്കുന്ന പാപ്പരത്തമാണിപ്പോഴത്തെ വിമർശനം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.
പ്രധാനമന്ത്രിയുടെ ക്ഷണം എം.പിയെന്ന നിലയിൽ സ്വീകരിച്ചതിെൻറ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല. ഇക്കാര്യത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രേമചന്ദ്രനൊപ്പം നിലകൊള്ളും. ബി.ജെ.പിയാണ് കോൺഗ്രസിെൻറ ശത്രു. കേരളത്തിലും രാജ്യത്താകെയും ബി.ജെ.പി തന്നെയാണ് ശത്രുവെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫിനകത്ത് സീറ്റ് സംബന്ധിച്ച തർക്കങ്ങളില്ല. ഏത് വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.