Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവായ്പാപരിധി...

വായ്പാപരിധി ഉയർത്തണമെന്ന്​; കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു

text_fields
bookmark_border
kn balagopal
cancel
camera_alt

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പ​ണ​ഞെ​രു​ക്കം ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ക്കൊ​ല്ലം കൂ​ടു​ത​ൽ വാ​യ്പ​യെ​ടു​ക്കാ​ൻ കേ​ര​ള​ത്തെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ക​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

അ​നു​വ​ദി​ച്ച പ​രി​ധി​യെ​ക്കാ​ൾ ഒ​രു ശ​ത​മാ​നം കൂ​ടി വാ​യ്പ എ​ടു​ക്കാ​ൻ അ​നു​മ​തി​തേ​ടി​യാ​ണ്​ കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, പ​രി​ശോ​ധി​ച്ച്​ വേ​ണ്ട​തു​ചെ​യ്യാ​മെ​ന്ന് മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി. കേ​ര​ള​ത്തി​ന്‍റെ വാ​ർ​ഷി​ക വാ​യ്പാ​പ​രി​ധി 8000 കോ​ടി രൂ​പ ക​ണ്ട്​ കു​റ​ച്ച​സാ​ഹ​ച​ര്യ​മാ​ണ്​ നി​ല​വി​ലു​ള്ള​തെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി​യോ​ട്​ വി​ശ​ദീ​ക​രി​ച്ച​താ​യി മ​ന്ത്രി ബാ​ല​ഗോ​പാ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം നി​ർ​ത്ത​ലാ​ക്കി​യ​തു​വ​ഴി 12,000 കോ​ടി​യോ​ളം വ​രു​മാ​ന​ന​ഷ്ട​മു​ണ്ട്. റ​വ​ന്യൂ​ക്ക​മ്മി കു​റ​ക്കാ​നു​ള്ള ധ​ന​സ​ഹാ​യം 8400 കോ​ടി ക​ണ്ട്​ കു​റ​ച്ചു. വാ​ർ​ഷി​ക വാ​യ്പാ​പ​രി​ധി ര​ണ്ടു വ​ർ​ഷം കു​റ​ച്ച​ത്​ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ഞെ​രു​ക്കം വ​ർ​ധി​പ്പി​ച്ചു. പ​ണ​ഞെ​രു​ക്കം മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക സ​ഹാ​യ​പാ​ക്കേ​ജ്​ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ദേ​ശീ​യ​പാ​ത വീ​തി​കൂ​ട്ടാ​ൻ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന്​ ചെ​ല​വാ​യ 5580 കോ​ടി രൂ​പ​യു​ടെ ഒ​രു​വി​ഹി​തം കേ​ന്ദ്രം വ​ഹി​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanKN Balagopalan
News Summary - kn balagopal meets nirmala sitharaman
Next Story