ഒരു രൂപ പോലും കുറക്കില്ല; ഇന്ധനസെസിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ഇന്ധന സെസിൽ പിന്നോട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നത്. ബജറ്റിലെ ഒരു നികുതി നിർദേശവും പിൻവലിക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. അതേസമയം, ഒരു നികുതി നിർദേശവും പിൻവലിക്കില്ലെന്ന ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
നികുതി ഏർപ്പെടുത്താതെ പോകാൻ പറ്റില്ല. അധികവിഭവസമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് ഇന്ധനസെസ് കുറപ്പിച്ചെന്ന് വരുത്താൻ പ്രതിപക്ഷം ശ്രമിച്ചെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഒരു രൂപ സെസ് കുറക്കുമെന്ന മാധ്യമവാർത്തകളാണ് പ്രശ്നം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്താനായിരുന്നു ബജറ്റിലെ നിർദേശം. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ രീതിയിലുളള പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേതുടർന്ന് സെസിൽ ഇളവുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സി.പി.എം സർക്കാറിനോട് നികുതി കുറക്കാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.