ഏകസിവിൽകോഡ്: സി.പി.എം നിലപാട് സത്യസന്ധം -കെ.എൻ.എ ഖാദർ
text_fieldsമലപ്പുറം: ഏകസിവിൽകോഡ് വിഷയത്തിൽ സി.പി.എം നടത്തുന്ന സെമിനാറിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് മുസ്‍ലീംലീഗ് നേതാവ് കെ.എൻ.എ ഖാദർ. അവരുടെ നിലപാട് സത്യസന്ധമാണ്. അവർ ശരീഅത്ത് വിവാദകാലത്ത് എന്ത് നിലപാട് സ്വീകരിച്ചു എന്ന് ഇപ്പോൾ ചോദിക്കുന്നത് ശരിയല്ല. അന്നത്തേത് ആ കാലഘട്ടത്തിനനുസരിച്ച നിലപാട് ആവും. ഇന്ന് ഈ കാലഘട്ടത്തിനനുസരിച്ച നിലപാട് ആണ് അവർ എടുക്കുന്നത്. സി.പി.എം നിലപാടിനെ സ്വാഗതം ചെയ്യുകയാണ് ഞാൻ.
എകസിവിൽ കോഡിനെ എതിർക്കുന്ന സി.പി.എം ശരീഅത്തിനോട് യോജിക്കുന്നു എന്നല്ല മനസ്സിലാക്കേണ്ടത്. ശരീഅത്ത് പിന്തുടരുന്നവരുടെ അവകാശം വകവെച്ചുകൊടുക്കണമെന്ന നിലപാടായി അതിനെ മനസിലാക്കുകയാണ് വേണ്ടത്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ഏകസിവില്‍കോഡും ബഹുസ്വരതയും ചര്‍ച്ചാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെ.എൻ.എ ഖാദർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.