മതങ്ങളെ പഠിച്ചാൽ മനുഷ്യർ കലഹിക്കില്ലെന്ന് കെ.എൻ.എ. ഖാദർ
text_fieldsകോഴിക്കോട്: എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ. ഖാദർ. ചാലപ്പുറത്ത് ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവർശിൽപം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേസരി ഭവനിൽ സ്ഥാപിച്ച 'സ്നേഹബോധി' ബുദ്ധശിൽപം നടനും സംവിധായകനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ അനാച്ഛാദനം ചെയ്തു. പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദർശി ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ സംസാരിച്ചു. ശിൽപം രൂപകൽപന ചെയ്ത സുനിൽ തേഞ്ഞിപ്പലത്തെ ആദരിച്ചു. ഡോ. എൻ.ആർ. മധു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.