മീഡിയവണിന് ഐക്യദാർഢ്യവുമായി കെ.എൻ.ഇ.എഫ് ധർണ
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ സംപ്രേഷണ വിലക്ക് നേരിടുന്ന മീഡിയവൺ ചാനലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ അധ്യക്ഷതവഹിച്ച ചടങ്ങിൽ നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി. ദിനകരൻ ഉദ്ഘാടനം ചെയ്തു. മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്റർ രാജീവ് ശങ്കർ മുഖ്യപ്രഭാഷണം നടത്തി.
കെ.എൻ.ഇ.എഫ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ജയ്സൺ മാത്യു, ടി. ദാസൻ (സി.ഐ.ടി.യു), കമാൽ വരദൂർ (കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ്), അഡ്വ. എം. രാജൻ (ഐ.എൻ.ടി.യു.സി), യു. പോക്കർ (എസ്.ടി.യു), പി. കിഷൻചന്ദ് (എച്ച്.എം.എസ്), എം. ഫിറോസ്ഖാൻ (കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ്), കെ.എ. സൈഫുദ്ദീൻ (മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.
ഡി. ജയകുമാർ (മലയാള മനോരമ), ഒ.സി. സചീന്ദ്രൻ (മാതൃഭൂമി), എസ്.ആർ. അനിൽകുമാർ (കേരള കൗമുദി), ജമാൽ ഫൈറൂസ് (മാധ്യമം), അബ്ദുറഹിമാൻ തങ്ങൾ (ചന്ദ്രിക), ക്ലോഡി വർഗീസ് (ദീപിക), സി.പി. ജയശങ്കർ (ജന്മഭൂമി), വി.എ. മജീദ് (തേജസ്), മധു (സിറാജ്) എന്നിവർ ധർണക്ക് നേതൃത്വം നൽകി. കെ.എൻ.ഇ.എഫ് ജില്ല പ്രസിഡന്റ് എം. അഷറഫ് സ്വാഗതവും വൈസ് പ്രസിഡന്റ് സി. രതീഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.