കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
text_fieldsകോഴിക്കോട്: കെ.എൻ.എം. ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റുമായ എം. മുഹമ്മദ് മദനി അന്തരിച്ചു. 79 വയസ്സായിരുന്നു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
കേരള ഹിലാൽ കമ്മിറ്റി ചെയർമാനായിരുന്നു. പുളിക്കൽ മദീനത്തുൽ ഉലൂം പ്രിസിപ്പിലായി വിരമിച്ച മദനി എടവണ്ണ ജാമിഅ നദ്‌വിയ്യയിൽ പ്രിൻസിപ്പലായി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലും സേവനം ചെയ്തു.
ദീർഘകാലം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു. പ്രഗല്ഭനായ പ്രഭാഷകനായിരുന്നു.
1989 മെയ് 29ന് കൊടിയത്തൂരിൽ നടന്ന ചരിത്ര സംഭവമായിരുന്നു മുബാഹലക്ക് (കേരളത്തിലെ മുസ്‌ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന) നേതൃപരമായ പങ്കുവഹിച്ചു.
ഭാര്യ: നഫീസ (ഓമശ്ശേരി). മക്കൾ: എം. ഷബീർ (കൊളത്തറ സി.ഐ.സി.എസ് അധ്യാപകൻ), ഫവാസ് (ചെറുതുരുത്തി ഗവ. ഹൈസ്കൂൾ), ബുഷ്‌റ (ചെറുവടി), ഷമീറ (കോഴിക്കോട്), ഷംലത് (ഗ്രീൻവാലി പബ്ലിക് സ്കൂൾ മുക്കം), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ചാലിയം), ഫസ്‌ല (ആരാമ്പ്രം). മരുമക്കൾ: പി.വി. അബ്ദുല്ല (ചെറുവടി), പി.പി. ഹാരിസ് (കോഴിക്കോട്), അബ്ദുൽ ഖാദർ (കടവനാട്), കെ.സി. അബ്ദുറബ്ബ് (തിരുത്തിയാട്), പി.പി. അബ്ദുസ്സമദ് (ആരാമ്പ്രം), മനാർ (കടലുണ്ടി നഗരം), തസ്‌നി (പൊക്കുന്ന്). സഹോദരിമാർ: ഫാത്തിമ, ബിയ്യുണ്ണി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.