ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണം -കെ.എന്‍.എം
text_fieldsമഞ്ചേരി: നീതിക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടി ജയിലിലടക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്വ സമ്മേളനം ആവശ്യപ്പെട്ടു. അകാരണമായി കേസെടുത്ത് ജയിലിലടച്ച സഞ്ജീവ് ഭട്ട്, ടീസ്റ്റ സെറ്റൽവാദ്, ആര്.ഡി. ശ്രീകുമാര്‍ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ നിരുപാധികം വിട്ടയക്കണം.
ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള ആശ്രയകേന്ദ്രമായ ജുഡീഷ്യറിയില്‍ വിശ്വാസ്യത നഷ്ടമാവുന്നത് രാജ്യത്ത് അരാജകത്വം വളര്‍ത്തുമെന്നും 'വിമോചനം വിശ്വാസവിശുദ്ധിയിലൂടെ' സന്ദേശവുമായി സംഘടന നടത്തുന്ന ആദര്‍ശപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.എന്‍.എം മര്‍കസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാന് സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. സുഫ്യാന് അബ്ദുസ്സത്താര്‍ യുവത പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഇര്‍ശാദ് സ്വലാഹി കൊല്ലം, എം. അഹ്മദ്കുട്ടി മദനി, അലി മദനി മൊറയൂര്‍, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം.എസ്.എം ജനറൽ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, എം.ജി.എം ജനറൽ സെക്രട്ടറി സി.ടി. ആയിശ, ഐ.ജി.എം പ്രസിഡന്റ് അഫ്നിദ പുളിക്കല്‍, എം.ടി. മനാഫ് മാസ്റ്റര്‍, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, അബ്ദുസ്സലാം മുട്ടില്‍, അബ്ദുസ്സലാം പുത്തൂര്‍ എന്നിവർ സംസാരിച്ചു.
അഡ്വ. പി. മുഹമ്മദ് ഹനീഫ, അഡ്വ. പി. കുഞ്ഞമ്മദ്, കെ.എം. കുഞ്ഞമ്മദ് മദനി, സഹല്‍ മുട്ടില്‍, സി. മമ്മു കോട്ടക്കല്‍, സി. അബ്ദുല്‍ ലത്തീഫ്, ബി.പി.എ. ഗഫൂര്‍, അബ്ദുല്‍ അസീസ് മദനി, കരീം സുല്ലമി എടവണ്ണ എന്നിവർ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.