കാന്തപുരത്തിെൻറ ശ്രമം ദുരുദ്ദേശ്യപരം -അബ്ദുല്ല കോയ മദനി
text_fieldsആലപ്പുഴ: മുസ്ലിം നവോത്ഥാനത്തിെൻറ മുന്നില്‍ നടന്ന ബുദ്ധിജീവികളുടെയും പണ്ഡിതരുടെയും ജീവിതദർശനം വിസ്മരിച്ചവരാണ് മതതീവ്രവാദത്തില്‍ ആകൃഷ്ടരാകുന്നതെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ല കോയ മദനി. ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച ദ്വിദിന കേരള ഇസ്ലാമിക് സെമിനാറിെൻറ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോപുലർ ഫ്രണ്ടിെൻറ നയനിലപാടുകളോട് ധൈഷണികയുദ്ധം പ്രഖ്യാപിച്ച സലഫി പ്രസ്ഥാനത്തെ തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടിക്കെട്ടാനുള്ള കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ശ്രമം ദുരുദ്ദേശ്യപരവും അപകടകരവുമാണ്. ഹിംസയുടെ മത-രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ അദ്ദേഹത്തിനും പ്രസ്ഥാനത്തിനും ഉള്ള പാപക്കറ കഴുകാനുള്ള ശ്രമത്തില്‍ സലഫി പ്രസ്ഥാനത്തിെൻറ മേല്‍ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണം.
വക്കം അബ്ദുല്‍ ഖാദർ മൗലവിയുടെ സ്ത്രീശാക്തീകരണ ശ്രമങ്ങളെ മുസ്ലിം സമുദായം എത്രത്തോളം ഏറ്റെടുെത്തന്ന് പരിശോധിക്കണം. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ആരാധന സ്വാതന്ത്രത്തിനും വേണ്ടിയാണ് വക്കം മൗലവി ശബ്ദിച്ചത്. സ്ത്രീകളോടുള്ള സമീപനത്തില്‍ ഇപ്പോഴും യാഥാസ്ഥിതിക നിലപാട് പിന്തുടരുന്നവരാണ് വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.