ഇന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങളും ഇളവുകളും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിെൻറ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
തുടക്കത്തിൽ ടി.പി.ആർ 30 ശതമാനത്തിന് മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 18 ശതമാനത്തിന് മുകളിലുള്ള മേഖലകളിൽ ട്രിപ്ൾ ലോക്ഡൗൺ ആണ്.ടി.പി.ആർ ആറ് ശതമാനത്തിൽ താഴെയുള്ള ഇടങ്ങളാണ് ഇപ്പോൾ എ കാറ്റഗറിയിലുള്ളത്. നേരേത്ത ഇത് എട്ട് ആയിരുന്നു. 12 മുതൽ 18 വരെ സി കാറ്റഗറിയിലും 18 ന് മുകളിലാണെങ്കിൽ ഡി കാറ്റഗറിയിലുമാണ്. സി, ഡി കാറ്റഗറിയിലുള്ള മേഖലകളിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്. എ, ബി മേഖലകളിൽ ഇളവുകളുണ്ട്.
നിയന്ത്രണങ്ങളും ഇളവുകളും- ബസുകളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രക്കാർ പാടില്ല
- ബി വിഭാഗം നിയന്ത്രണമുള്ളിടത്ത് (ടി.പി.ആർ. 6-12) ഒാേട്ടാ അനുവദിക്കും. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്കാണ് അനുമതി
- മെട്രോ റെയിൽ സർവിസിന് അനുമതി
- അന്തർസംസ്ഥാന യാത്രക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
- മൂന്നാംതരംഗ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകൾ, അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ഇതിനായി റെയിൽവേ സ്റ്റേഷനുകൾ അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി
- കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളിൽ കൊണ്ടുപോകാൻ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
- കോവിഡ് ബാധിച്ച് മരിച്ചവരുടെ ബാങ്ക് വായ്പ മുടങ്ങിയെങ്കിൽ ജപ്തി നിർത്തിെവക്കും
- ആയുഷ്, ഹോമിയോ, ഫാർമസി വിദ്യാർഥികളുടെ വാക്സിനേഷൻ പൂർത്തീകരിക്കും.
- ഹോം സ്റ്റേകൾ, സർവിസ് വില്ലകൾ, ഗൃഹശ്രീ യൂനിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഓപറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും.
- ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ, ഫാർമസി കോഴ്സ് വിദ്യാർഥികൾക്കും പരിഗണന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.