Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 5:45 PM GMT Updated On
date_range 15 May 2021 5:53 PM GMTട്രിപ്ൾ ലോക്ഡൗൺ: നിയന്ത്രണങ്ങൾ അറിയാം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രിമുതൽ ട്രിപ്ൾ ലോക്ഡൗൺ. മറ്റ് ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ 23 വരെ തുടരും. രോഗവ്യാപനം ശക്തമായ എറണാകുളം, തൃശൂര്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്ള് ലോക്ഡൗണ്.
നിയന്ത്രണം കര്ശനമായി നടപ്പാക്കാന് പതിനായിരം പൊലീസുകാരെ നിയോഗിച്ചു. ഇൗ ജില്ലകളുടെ അതിർത്തികൾ അടയ്ക്കും.
ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ:
- ബേക്കറി, പലവ്യഞ്ജനക്കടകള് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം
- ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ പാർസൽ, ഹോംഡെലിവറി
- ബാങ്കുകള് ചൊവ്വ, വെള്ളി, സഹകരണബാങ്കുകള് തിങ്കള്, വ്യാഴം രാവിലെ പത്തുമുതല് ഉച്ചക്ക് ഒന്നുവരെ
- മരുന്നുകട, പെട്രോള് പമ്പ് തുറക്കും
- പത്രം, പാല് എന്നിവ രാവിലെ ആറിന് മുമ്പ് വീടുകളിലെത്തിക്കണം
- വീട്ടുജോലിക്കാര്, ഹോം നഴ്സ് എന്നിവര്ക്ക് ഓണ്ലൈന് പാസ് വാങ്ങി യാത്ര ചെയ്യാം
- പ്ലംബര്മാര്, ഇലക്ട്രീഷ്യന്മാര് മുതലായവര്ക്കും ഓണ്ലൈന് പാസിൽ അടിയന്തര അനുമതി
- വിമാനയാത്രക്കാര്ക്കും ട്രെയിന് യാത്രക്കാര്ക്കും യാത്രാനുമതി
- ജില്ല അതിര്ത്തികള് അടക്കും. തിരിച്ചറിയല് കാര്ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രം യാത്രാനുമതി
- അകത്തേക്കും പുറത്തേക്കും ഒരു റോഡൊഴികെ കണ്ടെയ്ൻമെൻറ് സോണ് മുഴുവനായും അടയ്ക്കും
- ആള്ക്കൂട്ടം കണ്ടെത്താന് ഡ്രോണ് പരിശോധന. ക്വാറൻറീൻ ലംഘനം കണ്ടെത്താന് ജിയോ ഫെന്സിങ് സാങ്കേതികവിദ്യ.
- ക്വാറൻറീൻ ലംഘിക്കുന്നവര്ക്കും സഹായം നല്കുന്നവർക്കുമെതിരെ നടപടി
- ഭക്ഷണമെത്തിക്കാനാവശ്യമായ നടപടികള്ക്ക് വാര്ഡ് സമിതികള് നേതൃത്വം നല്കണം. കമ്യൂണിറ്റി കിച്ചനുകള്, ജനകീയ ഹോട്ടലുകള് എന്നിവ ഉപയോഗപ്പെടുത്തണം. അതിൽ കവിഞ്ഞ സാമൂഹിക പ്രവര്ത്തനങ്ങളെല്ലാം ഒഴിവാക്കണം
- ട്രിപ്ള് ലോക്ഡൗണ് പ്രദേശങ്ങൾ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്പിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story