സംസ്ഥാനത്തെ പൊതുജനങ്ങൾക്കും കോവിഡ് മരണ വിവരങ്ങളറിയാം; ഇതാണ് ആ പോർട്ടൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് പോർട്ടൽ.
പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്‍റെ വിശദാംശങ്ങൾ തിരയാനുള്ള സൗകര്യം പോർട്ടലിലുണ്ട്. സർക്കാർ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോർട്ട് ചെയ്തവയെല്ലാം പോർട്ടലിലുണ്ടാകും.
പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ പോർട്ടലിൽനിന്ന് വിവരങ്ങൾ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ നൽകുന്ന ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്‍റിന്‍റെ ആധികാരികത പരിശോധിക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയും.
നിലവിൽ 22.07.2021 വരെയുള്ള മരണങ്ങൾ ലഭ്യമാണ്. 22.07.2021ന് ശേഷം പ്രഖ്യാപിച്ച മരണങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പോർട്ടലിന്‍റെ ലിങ്ക്: https://covid19.kerala.gov.in/deathinfo/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.