കൊച്ചി വിമാനത്താവളത്തിൽ 82.5 കോടിയുടെ മയക്കുമരുന്ന് വേട്ട
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിദേശവിപണിയിൽ 82.5 കോടി രൂപ വിലവരുന്ന 55 കിലോ എഫഡ്രിനാണ് പിടികൂടിയത്. മലേഷ്യയിലേക്ക് കാർഗോ ആയി കയറ്റിയയക്കാൻ മയക്കുമരുന്ന് എത്തുെന്നന്ന രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ്(ഡി.ആർ.ഐ) വിഭാഗമെത്തിയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയുള്ള എയർ ഏഷ്യ വിമാനത്തിൽ കയറ്റിയയക്കുകയായിരുന്നു ലക്ഷ്യം. ബിഗ്ഷോപ്പറിെൻറ പിടിയുടെ ഉള്ളിലാണ് മയക്കുമരുന്ന്്് അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നത്.
ഫൈബറിെൻറ പൈപ്പാണ് പിടിയായി ഉപയോഗിച്ചിട്ടുള്ളത്. മൊത്തം ആറുപാക്കറ്റിലായി 600 ബാഗാണ് ഉണ്ടായിരുന്നത്. ഓരോന്നിലും 100 ഗ്രാമോളം മയക്കുമരുന്ന് നിറച്ചിരുന്നു. ചെന്നൈയിലെ ഒരുകമ്പനിയാണ് കാർഗോ ബുക്ക്്് ചെയ്തിരുന്നത്. ഡി.ജെ പാർട്ടികളിലുംമറ്റും മയക്കുമരുന്നായി ഉപയോഗിക്കുന്ന എഫഡ്രിൻ ഡാൻസ്് കളിക്കുമ്പോഴും മറ്റുശ്രമകരമായ വിനോദങ്ങളിലേർപ്പെടുമ്പോഴും ക്ഷീണം അനുഭവപ്പെടാതിരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
ചെെന്നെയിലെ കമ്പനി അടുത്തിടെയാണ് കയറ്റുമതി ആരംഭിച്ചിരിക്കുന്നത്. അതിനാൽ ഇവരുടെ പ്രവർത്തനങ്ങൾ കൂടുതലായി നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടികൂടിയ എഫഡ്രിൻ ബുധനാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി. എറണാകുളം സെഷൻസ് കോടതിയിലായിരിക്കും കേസിെൻറ തുടർ നടപടികളെന്ന് ഡി.ആർ.ഐ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.