Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി-ബംഗളുരൂ വ്യവസായ...

കൊച്ചി-ബംഗളുരൂ വ്യവസായ ഇടനാഴി: ഭൂമി ഏറ്റെടുക്കാൻ പുതുക്കിയ ഭരണാനുമതി

text_fields
bookmark_border
കൊച്ചി-ബംഗളുരൂ വ്യവസായ ഇടനാഴി: ഭൂമി ഏറ്റെടുക്കാൻ പുതുക്കിയ ഭരണാനുമതി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി- ബം​ഗ​ളു​രൂ വ്യ​വ​സാ​യ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഗി​ഫ്റ്റ് സി​റ്റി ന​ട​പ്പാ​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ യോ​ഗം പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ന​ൽ​കി. ആ​ലു​വ താ​ലൂ​ക്കി​ൽ അ​യ്യ​മ്പു​ഴ വി​ല്ലേ​ജി​ലെ 144.9759 ഹെ​ക്ട​ർ (358 ഏ​ക്ക​ർ ) ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഗാ​ര​ന്‍റി​ക്ക് വി​ധേ​യ​മാ​യി കി​ഫ്ബി സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഭൂ​മി​യു​ടെ നി​ല​വി​ലെ മ​തി​പ്പു​വി​ല​യാ​യി 840 കോ​ടി രൂ​പ ക​ണ​ക്കാ​ക്കി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി പു​റ​പ്പെ​ടു​വി​പ്പി​ക്കും.

•സു​ൽ​ത്താ​ൻ ബ​ത്തേ​രി മൂ​ല​ങ്കാ​വി​ൽ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഭൂ​ര​ഹി​ത​നാ​യ ഒ​ളി​മ്പ്യ​ൻ ഗോ​പി​ക്ക് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി വി​ല്ലേ​ജി​ൽ ഫെ​യ​ർ​ലാ​ന്‍ഡ്​ എ​ന്ന സ്ഥ​ല​ത്ത് 10 സെ​ന്‍റ്​ ഭൂ​മി സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കും.

•കൗ​ൺ​സി​ൽ ഫോ​ർ ഫു​ഡ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്​​മെ​ന്‍റ്​ ജീ​വ​ന​ക്കാ​ർ​ക്ക് 10ാം ശ​മ്പ​ള ക​മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം അ​നു​വ​ദി​ക്കും. ഡ​യ​റ​ക്ട​ർ (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ), ചീ​ഫ് അ​ന​ലി​സ്റ്റ് / മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ് , ബ​യോ ടെ​ക്​​നോ​ള​ജി​സ്റ്റ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ എ​ന്നീ ത​സ്തി​ക​യി​ലു​ള്ള​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Industrial CorridorKochi Bangalore
News Summary - Kochi-Bangalore Industrial Corridor
Next Story