കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുനഃസംഘടിപ്പിച്ചു; തോമസ് വര്‍ഗീസ് സി.ഇ.ഒ
text_fieldsകൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനഃസംഘടന പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സി.ഇ.ഒ ആയി തോമസ് വര്‍ഗീസിനെ നിയമിച്ചു.
നേരത്തേ ബാങ്കോക്കിലെ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷനുമായി ചേര്‍ന്ന് സുസ്ഥിര നഗരവികസനം, പ്രോജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് വര്‍ഗീസ്. അക്കാദമിക് റിസര്‍ച്, ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ അനുഭവപരിചയമുള്ള മാനേജ്‌മെന്റ് പ്രഫഷനലാണ്.
നിയമ ഉപദേഷ്ടാവായി മുതിര്‍ന്ന അഭിഭാഷക ഫെരഷ്‌തേ സെത്‌നയെ നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ഫെരഷ്‌തേയുടെ നിയമനം. കൊച്ചി ആസ്ഥാനമായ കുരുവിള ആൻഡ് ജോസ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സ്ഥാപനത്തെ ഫൗണ്ടേഷന്‍ ഓഡിറ്ററായി നിയമിച്ചു.
ഘടനാപരമായ പ്രധാന മാറ്റങ്ങളും പ്രഫഷനലുകളുടെ നിയമനവും അന്തർദേശീയ സമകാലികരുടേതിന് തുല്യമായ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ പ്രാപ്തരാക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. വി. വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.