കൊച്ചിയിൽ ബ്ലൂ ബ്ലാക്മെയിൽ; സ്ത്രീയടക്കം നാലുപേർ പിടിയിൽ
text_fieldsകൊച്ചി: ഹണി ലേഡി ഓപറേഷൻ ബ്ലാക്‌മെയിലിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം നാലുപേര്‍ കൊച്ചിയില്‍ അറസ്റ്റി ൽ. നഗ്നദൃശ്യം പകര്‍ത്തി വിദേശ വ്യവസായിയില്‍നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. 30 ലക്ഷം രൂപ യോളം തട്ടിയെടുക്കുകയും ചെയ്തു.
കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ട് സവാദാണ്(25 ) മുഖ്യസൂത്രധാരൻ. ഇയ ാൾക്ക് പുറമെ എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടിൽ മേരി വർഗീസ് (26), കണ്ണൂർ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളജിന ് സമീപം പുലക്കുൽ വീട്ടിൽ അസ്കർ (25 ), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരവധി വ്യവസായികള്‍ യുവതിയുടെ തട്ടിപ്പിനിരയായതായാണ് വിവരം.
ഖത്തറിൽ െവച്ചാണ് പ്രതികൾ പരാതിക്കാരനായ വ്യവസായിയെ ചതിയിൽപെടുത്തുന്നത്. മേരി വർഗീസ് ഫേസ്ബുക്ക് വഴി ഖത്തറിലെ വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ചു. കാമറ െവച്ച് പ്രത്യേകം സജ്ജമാക്കിയ റൂമിലേക്ക് വ്യവസായിയെ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ എടുക്കുകയായിരുന്നു. നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികൾ ചിത്രങ്ങൾ അയക്കുകയും പണം നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
30 ലക്ഷത്തോളം രൂപ പ്രതികൾ കൈക്കലാക്കി. വീണ്ടും ഭീഷണി തുടർന്നതോടെയാണ് സുഹൃത്തിെൻറ ഉപദേശപ്രകാരം െപാലീസിൽ അറിയിച്ചത്. തളിപ്പറമ്പിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട പ്രതികളെ മടിക്കേരിയിൽ ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം അസിസ്റ്റൻറ് കമീഷണർ കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ സബ് ഇൻസ്പെക്ടർ കിരൺ സി. നായർ, അസി. സബ് ഇൻസ്പെക്ടർ എസ്.ടി അരുൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എം ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.