മുനമ്പം ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
text_fieldsവൈപ്പിന്‍: പുറംകടലില്‍ കപ്പലിടിച്ച് മുങ്ങിയ മുനമ്പത്തെ ഓഷ്യാനിക് ബോട്ടിലെ കാണാതായ എട്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് അപകടസ്ഥലത്തിനടുത്തുനിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചേറ്റുവയിലെ ‘ആരോമ’ എന്ന ബോട്ടാണ് ആദ്യം ജഡം കണ്ടതെന്നാണ് വിവരം. കോസ്റ്റ്ഗാര്‍ഡ് 7.15ഒാടെ മൃതദേഹം മുനമ്പത്തെ ‘അക്ഷയ’ ബോട്ടില്‍ കയറ്റിവിട്ടു.
ശനിയാഴ്ച വൈകീട്ട് മാല്യങ്കര തറയില്‍ പ്രകാശെൻറ മകന് ഷിജുവിെൻറ (43) മൃതദേഹം കണ്ടെടുത്തിരുന്നു. മുനമ്പം ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെൻറ് ആൻറണി’ ബോട്ടിലെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. അപകടത്തിൽപെട്ട ബോട്ടിലെ എന്ജിന് ഡ്രൈവര്‍ ആയിരുന്ന ഷിജു ഏക മലയാളി തൊഴിലാളികൂടിയായിരുന്നു. ഞായറാഴ്ച എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി.
ചൊവ്വാഴ്ച പുലര്‍ച്ചക്ക് മുനമ്പം ഹാര്‍ബറില്‍നിന്ന് 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടില്‍ തൃശൂര്‍ നാട്ടിക പുറംകടലില്‍ 3.30ഒാടെയാണ് കപ്പല്‍ ഇടിച്ചത്. കാണാതായ തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് തിരയുന്നത്. നാലുപേര്‍ മരിച്ചു. രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി എഡ്വിന് (42), ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി നരേന് സര്‍ക്കാര്‍ (20) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേവി, കോസ്റ്റ്ഗാർഡ് അടക്കം വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. നേവിയുടെ സര്‍വേ കപ്പല്‍ സോണാര്‍ സംവിധാനമുള്ള ‘സത്ലെജി’ന് പുറമെ ‘ഐ.എന്‍.എസ് സുനൈന’യും കോസ്റ്റ്ഗാര്ഡിെൻറ ‘വിക്രം’, ‘ആര്യമാല്’ എന്നീ കപ്പലുകളും ഫിഷറീസ് വകുപ്പിെൻറ പെട്രോള്‍ ബോട്ടും തിരച്ചിലിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.