കുറ്റങ്ങളെല്ലാം കേസായി; കൊച്ചി ‘കുറ്റവാളി’യും
text_fieldsകൊച്ചി: ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ െകാച്ചി നഗരം രണ്ടാമതെത്തിയത് റോഡ് നിയമ ലംഘനങ്ങളടക്കം വർധിച്ചതിെൻറ പശ്ചാത്തലത്തിൽ. കുറ്റകൃത്യങ്ങൾ പെരുകുന്നതും കൃത്യമായി കേസെടുക്കുന്നതുമാണ് െകാച്ചിയെ ‘കുറ്റവാളി’ പട്ടികയിൽ മുൻപന്തിയിലെത്തിച്ചത്. ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ടിൽ 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ 6.5 ശതമാനം വർധിച്ചപ്പോൾ കൊച്ചിയിൽ 27 ശതമാനത്തോളമാണ് വർധന. 2015ൽ 42,571 കേസായിരുന്നെങ്കിൽ 2016ൽ 54,125 എണ്ണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ 6.7 ശതമാനം വരുമിത്.
ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ലക്ഷം ആളുകൾക്ക് 1222.5 ആണെങ്കിൽ കൊച്ചിയിൽ 757.9 ആണ്. ദേശീയമായും പ്രാദേശികമായും നിലനിൽക്കുന്ന പ്രത്യേക നിയമപ്രകാരം (എസ്.എൽ.എൽ) ഏറ്റവും കൂടുതൽ കേസുകൾ ചുമത്തപ്പെട്ട രണ്ടാമത്തെ നഗരം െകാച്ചിയാണ്. 19 വൻനഗരങ്ങളിലെ ഇത്തരം കേസുകളുെട 12.9 ശതമാനവും കൊച്ചിയിലാണ്. അനാശാസ്യം, സ്ത്രീധന നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ, മയക്കുമരുന്ന് ഉപയോഗവും വിൽപനയും, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയടക്കം പ്രാദേശികമായ നിയമങ്ങളും കൂടി ഉൾപ്പെടുത്തിയവയാണ് എസ്.എൽ.എൽ.
കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കുന്നത് എല്ലാ തരത്തിലും ആശങ്കജനകമല്ലെന്ന് പ്രമുഖ ക്രിമിനോളജിസ്റ്റ് ജയിംസ് വടക്കുംേചരി ‘മാധ്യമ’ത്തോട് പറഞ്ഞു. െഎ.പി.സി കേസുകളിൽ ഭൂരിഭാഗവും ഗതാഗതനിയമ ലംഘനവുമായി ബന്ധപ്പെട്ടതോ വാഹനാപകടങ്ങേളാ ആണ്. മൊത്തം കേസുകളുടെ 40 ശതമാനം വരുമിത്. വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസാണ് രജിസ്റ്റർ ചെയ്തത്. ആശങ്കജനകമായ പ്രവണതയായി കാണാനാകുന്നത് കുട്ടികൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് െഎ.പി.സി കേസ് രജിസ്റ്റർ െചയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നുവർഷത്തെ കണക്ക് പ്രകാരം കൊച്ചിയിൽ കൊലപാതകം അടക്കം കേസുകൾ കുറയുന്നുണ്ട്. 2014ൽ 13 കൊലക്കേസ് ഉണ്ടായപ്പോൾ 2016ൽ പത്തെണ്ണമായി. 19 വൻനഗരങ്ങളിലെ ആകെ കൊലക്കേസുകളുടെ 0.5 ശതമാനം മാത്രമാണിത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസുകൾ 2014ൽ 768 കേസായിരുന്നെങ്കിൽ 2016ൽ 577 ആയി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ 2014ൽ 464 ആയിരുന്നത് 2016ൽ 392ആയി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ 2014ൽ 75 ആയിരുന്നത് 86 ആയി. വെള്ളക്കോളർ കുറ്റകൃത്യങ്ങൾ അടക്കമുള്ളവ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലാണ് കേസുകൾ വർധിക്കുന്നതെന്ന് െകാച്ചി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.