രോഗമുഖത്തുനിന്ന് പതറാതെ പറന്ന് റസീന
text_fieldsകാളികാവ്: കോവിഡ് രോഗ മുഖത്തുനിന്ന് മലയാളികളെയും കൊണ്ട് ദുൈബയിൽനിന്ന് നാട്ടിലേക്ക് പറന്നുയർന്ന ആദ്യവിമാനത്തിലെ അനുഭവം മറക്കാനാവാത്തതെന്ന് മലയാളിയായ കാബിൻ ക്രൂ റസീന.
മലപ്പുറം അരിമണൽ സ്വദേശിയായ റസീനക്ക് പുറമെയുള്ള മൂന്ന് ക്രൂ മെംബേഴ്‌സും മലയാളികളായിരുന്നു. കണ്ണൂർ സ്വദേശി വിനീഷ്, മണ്ണാർക്കാട് സ്വദേശി റഊഫ്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവരാണ് മറ്റു മലയാളി ജീവനക്കാർ.
കോവിഡ് രോഗവ്യാപനത്തോടെ മറുനാട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി പറക്കുന്ന വിമാനത്തിൽ ജോലിചെയ്യാൻ സന്നദ്ധയാണോ എന്ന ചോദ്യത്തിന് ഒരു മടിയും കൂടാതെയാണ് റസീന ‘യെസ്’ മൂളിയത്. ഒരു പ്രവാസി കുടുംബാംഗം കൂടിയണ് റസീന. പിതാവ് പൊട്ടേങ്ങൽ സൈതലവി ഏറെക്കാലം മക്കയിലായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ റസീന ഉൾപ്പെടെ നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനക്ക് വിധേയരായി. പരിശോധനഫലം നെഗറ്റിവാണെങ്കിൽ ഉടനെ മലയാളികളെ കൊണ്ടുവരാനുള്ള അടുത്ത എയർ ഇന്ത്യയുടെ ചിറകിലേറി നാലംഗസംഘം വീണ്ടും ദൗത്യം തുടരും. വിവാഹിതയായ റസീന കൊണ്ടോട്ടിക്കടുത്താണ് ഇപ്പോൾ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.