യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മരട് അനീഷിന്റെ കൂട്ടാളികൾ അറസ്റ്റിൽ
text_fieldsമരട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്ത കേസിൽ ഗുണ്ടാതലവൻ മരട് അനീഷിന്റെ സംഘത്തിലെ രണ്ട് പേർകൂടി പിടിയിൽ. ചേർത്തല മായിത്തറയിൽ കൊച്ചുവേലി വീട്ടിൽ അരുൺ പി. ഡോൺ (35), കൊല്ലം തവളക്കര പ്ലാച്ചേരി വടക്കേതിൽ വീട്ടിൽ ബിനു (38) എന്നിവരാണ് പിടിയിലായത്.
ഓപറേഷൻ മരട് എന്ന പേരിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ എ. അക്‌ബറിന്റെ നിർദേശാനുസരണം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പാലക്കാട് നിന്ന് പിടികൂടിയത്. നെട്ടൂർ സ്വദേശിയെ കഴിഞ്ഞമാസം 30നാണ് വാഹനത്തിൽ തട്ടികൊണ്ടുപോയത്. മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത് കൊലപ്പെടുത്താനായിരുന്നു മരട് അനീഷിന്റെയും സംഘത്തിന്റെയും ശ്രമം. സംഭവത്തിൽ പനങ്ങാട് പൊലീസ് കേസെടുത്തിരുന്നു.
ഈ സംഘത്തിലെ അംഗങ്ങളായ ശരത്ത്, ശ്രീകുമാർ എന്നിവർ നേരത്തെ പിടിയിലായി. ഇവർക്കെതിരെ തൃക്കാക്കര, ഹിൽപാലസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ഒളിവിൽ പോയ പ്രതികൾ പാലക്കാട് ജില്ലയിലെ അഗളിക്കടുത്തുള്ള സാമ്പാർ കുടിയിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശനൻ ഐ. പി. എസിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ രവികുമാർ, ഹരിശങ്കർ, ജോസി, അസി. സബ് ഇൻസ്പെക്ടർ അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൂപ്, സിവിൽ പൊലീസ് ഓഫിസർ മഹേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.