12,000 നര്‍ത്തകരുടെ ഗിന്നസ്: മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് റിപ്പോർട്ട്
text_fieldsകൽപറ്റ: കൊച്ചിയിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് റിപ്പോർട്ട്. ഇവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എം.എൽ.എ ഉമ തോമസ് സ്റ്റേജിൽനിന്ന് വീണു പരുക്കേറ്റത്.
12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ വയനാട് മേപ്പടിയിലെ ചെറിയ കടമുറിയാലാണ് പ്രവർത്തിക്കുന്നത്. മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം സ്ഥാപനത്തിനു പുറത്ത് ആകെയുള്ളത്. രണ്ടു പേർ വല്ലപ്പോഴും ഓഫിസിൽ വന്നുപോകാറുണ്ടെന്നും മാഗസിൻ നിർമാണമാണെന്നുമാണ് ഇവർ പറഞ്ഞതെന്നും സമീപത്തെ വ്യാപാരികൾ വ്യക്തമാക്കി.
റിഖോഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാൾ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ പറഞ്ഞു. രണ്ട് കസേരകളും മേശയും മാത്രമാണ് ഓഫിസിലുള്ളത്. പഴയ നിർമാണ സാധനങ്ങൾ കൂട്ടിയിട്ട നിലയിലാണ്.പഞ്ചായത്ത് അധികൃതർക്കും സ്ഥാപനത്തെക്കുറിച്ച് ധാരണയില്ല. ഇത്തരം വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിെനക്കുറിച്ചു നാട്ടുകാർക്ക് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.