ഉമാ തോമസിന് പരിക്കേറ്റ സംഭവം; ഗിന്നസ് റെക്കോഡിന്‍റെ പേരിൽ നടന്നത് വൻ പണപ്പിരിവ്, മൃദംഗവിഷന്‍ സി.ഇ.ഒ അറസ്റ്റില്‍
text_fieldsകൊച്ചി: ഉമ തോമസിന് പരുക്ക് പറ്റിയ നൃത്തപരിപാടിയുടെ സംഘാടനത്തിലെ പിഴവിന് പുറമേ ഗിന്നസ് റെക്കാർഡിന്‍റെ പേരിൽ വൻ പണപ്പിരിവ് നടന്നതായി റിപ്പോർട്ട്. 12000 നർത്തകരിൽ നിന്നായി മൂന്നുകോടിയോളമാണ് സംഘാടകരായ മൃദംഗ വിഷൻ പിരിച്ചെടുത്തത്. എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മൃദംഗ വിഷൻ എന്ന സ്ഥാപനത്തിനെതിരെ കൂടുതൽ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേര്‍ രംഗത്തെത്തിയത്.
സംഭവത്തില്‍ 'മൃദംഗവിഷന്‍' സി.ഇ.ഒ ഷമീര്‍ അബ്ദുള്‍ റഹീമിനെ അറസ്റ്റുചെയ്തു. മൃദംഗവിഷൻ സി.ഇ.ഒയും എം.ഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സി.ഇ.ഒയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വയനാട് മേപ്പാടിയിൽ ആണ് മൃദംഗ വിഷന്‍റെ പ്രധാന ഓഫിസ് ഉള്ളത്. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫിസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.നർത്തകരുമായി സംഘാടകർ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഡാൻസ് സ്കൂളുകൾ വഴിയായിരുന്നു നർത്തകരെ എത്തിച്ചത്. പ്രമുഖ വസ്ത്രശാലയുടെ പുടവയടക്കം നർത്തകർക്ക് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയടക്കം പങ്കെടുക്കുന്നതിനാൽ സർക്കാർ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നതായി നർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.