നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകർക്ക് വികാരനിർഭര യാത്രയയപ്പ്
text_fieldsനെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാ ശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് യാത്രയായ തീർഥാടകർക്ക് വികാരനിർഭര യാത്രയയപ്പ് ന ൽകി. തീർഥാടകരെ യാത്രയാക്കാനും പ്രാർഥനകളിൽ പങ്കെടുക്കാനുമായി നൂറുകണക്കിന് ആളു കളാണ് ഞായറാഴ്ച രാവിലെ മുതൽ സിയാൽ അക്കാദമിയിലേക്ക് ഒഴുകിയെത്തിയത്. സംഘാടകരു ടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എത്തിയ ജനക്കൂട്ടം ക്യാമ്പിനെ വീർപ്പുമുട്ടിച്ചു.
ആദ്യദിനത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് യാത്രയായത് 680 തീര്‍ഥാടകരാണ്. രണ്ട് വിമാനങ്ങളാണ് തീര്‍ഥാടകരുമായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. ഓരോ വിമാനത്തിലും 340 പേര് വീതമാണ് ഉണ്ടായിരുന്നത്.
ആദ്യവിമാനം ഉച്ചക്ക് രണ്ടിനും രണ്ടാമത്തെ വിമാനം 2.05നും പുറപ്പെട്ടു. തീർഥാടകർക്കുള്ള നിർദേശങ്ങൾ കൈമാറി പ്രാർഥനകൾ നിർവഹിച്ചശേഷം രാവിലെ 10.30ഓടെ ആദ്യ വിമാനത്തിലെ തീര്‍ഥാടകരെ ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. രണ്ടാമത്തെ വിമാനത്തിലെ തീര്‍ഥാടകര്‍ 11.30നാണ് ഹജ്ജ് ക്യാമ്പില്‍നിന്ന് യാത്രയായത്. ഈ വിമാനത്തില്‍ യാത്രയായവരില്‍ 330 പേര് ലക്ഷദ്വീപില്‍നിന്നുള്ള തീര്‍ഥാടകരാണ്.
ഇന്നും രണ്ട് വിമാനം
നെടുമ്പാശ്ശേരിയിൽനിന്ന് ഹാജിമാരുമായി തിങ്കളാഴ്ചയും രണ്ട് വിമാനം പുറപ്പെടും. ആദ്യവിമാനം ഉച്ചക്ക് രണ്ടിനും രണ്ടാമത്തെ വിമാനം വൈകീട്ട് 5.34 നുമായിക്കും പുറപ്പെടുകയെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച ഹജ്ജ് ക്യാമ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. ഹാജിമാർക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
7,579 പേർ മദീനയിലെത്തി
കരിപ്പൂർ: രാജസ്ഥാന് ഹജ്ജ് കമ്മിറ്റി ചെയര്മാന് അമീന് പഥാന്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. കേരളീയരുടെ ആത്മീയപരവും ഭൗതികപരവുമായ വിദ്യാഭ്യസമുന്നേറ്റത്തിെൻറ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗങ്ങളും വിവിധ സമിതി ഭാരവാഹികളും സ്വീകരിച്ചു. ഞായറാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 900 പേർ യാത്ര പുറപ്പെട്ടു. 415 പുരുഷൻമാരും 461 സ്ത്രീകളും ഒരു കുട്ടിയുമാണ് സംഘത്തിലുള്ളത്. മൂന്നാമത്തെ വിമാനത്തില്‍ പോണ്ടിച്ചേരിയില്‍നിന്നുള്ള പത്ത് പുരുഷന്മാരും 14 സ്ത്രീകളുമടക്കം 24 പേരും പുറപ്പെട്ടു. ഇതോടെ കരിപ്പൂരിൽനിന്ന് ഹജ്ജിന് പുറപ്പെട്ടവരുടെ എണ്ണം 6,899 ആയി. 23 സർവിസുകളാണ് ഇതുവരെ നടത്തിയത്. 14 സർവിസുകളാണ് അവശേഷിക്കുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് 680 പേരും പുറപ്പെട്ടു. ഇതോടെ, മൊത്തം 7,579 പേരാണ് മദീനയിലെത്തിയത്. തിങ്കളാഴ്ച കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളിൽനിന്നായി രണ്ട് വീതം വിമാനത്തിൽ 1,280 പേർ യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.