വിമാനം റദ്ദാക്കിയിട്ടും വിവരം നല്‍കിയില്ല; യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു
text_fieldsനെടുമ്പാശ്ശേരി: വിമാനം റദ്ദാക്കിയിട്ടും തെറ്റിദ്ധരിപ്പിച്ച് വിവരം മറച്ചുവെക്കുകയും ബദല്‍ സംവിധാനം ഒരുക്കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ 8.55നുള്ള മലിന്‍ഡോ എയറില്‍ ക്വാലാലംപൂരിലേക്ക് പോകേണ്ടിയിരുന്ന അറുപതോളം യാത്രക്കാരാണ് പ്രതിഷേധിച്ചത്.
ക്വാലാലംപൂരില്‍നിന്ന് എത്തേണ്ടിയിരുന്ന വിമാനം അവിടെ തകരാറിലായതിനത്തെുടര്‍ന്നാണ് സര്‍വിസ് നടത്താതിരുന്നത്. എന്നാല്‍, പുലര്‍ച്ചെ അഞ്ചോടെ വിമാനത്താവളത്തിനകത്ത് കയറിയ യാത്രക്കാരോട് വിമാനം റദ്ദാക്കുന്ന വിവരം മറച്ചുവെച്ച് റോക്കറ്റ് വിക്ഷേപണമുള്ളതിനാല്‍ വിമാനം പുറപ്പെടാന്‍ വൈകുകയാണെന്ന് കള്ളം പറയുകയായിരുന്നു. ഇതനുസരിച്ച് ഉച്ചക്ക് 12വരെയാണ് ഇവര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പലര്‍ക്കും ഭക്ഷണംപോലും നല്‍കിയില്ല. തുടര്‍ന്ന്, വളരെ വൈകി മാത്രം ഹോട്ടലിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് യാത്രക്കാര്‍ വഴങ്ങാതെ കുത്തിയിരുന്നത്. പിന്നീട് അധികൃതരത്തെി യാത്രക്കാരെ അനുനയിപ്പിച്ച് ഹോട്ടലിലേക്ക് മാറ്റി. ബെയ്ജിങ് ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ പോകേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇനി ക്വാലാലംപൂരിലത്തെിയാല്‍ കണക്ഷന്‍ വിമാനം കിട്ടുന്നതുവരെ അവിടെയും ഇവര്‍ മണിക്കൂറുകളോളം തങ്ങേണ്ടി വരും.
തിങ്കളാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ ഏതാനും പേരെയും ബാക്കിയുള്ളവരെ മറ്റൊരു വിമാനത്തിലും യാത്രയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.