കൊച്ചി-കോഴിക്കോട് ഡബ്ൾ ഡക്കർ ബസിന് കേന്ദ്രപദ്ധതി
text_fieldsന്യൂഡല്‍ഹി: കോഴിക്കോട്-കൊച്ചി ഉൾപ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ദേശീയപാതകളിലൂടെ ആഡംബര ഡബ്ൾ ഡക്കർ ബസ് സർവിസുകൾക്ക് കേന്ദ്ര പദ്ധതി. സംസ്ഥാന ഗതാഗതവകുപ്പിെൻറ മേൽനോട്ടത്തിൽ എ.സി ഡബ്ൾ ഡക്കർ ബസ് സർവിസ് തുടങ്ങുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർദേശം മുന്നോട്ടുവെച്ചത്.
ശമ്പളവും പെൻഷനും സമയത്ത് കൊടുക്കാൻ കഴിയാത്തവിധം കെ.എസ്.ആർ.ടി.സി തന്നെ നഷ്ടത്തിൽ കിതക്കുന്ന കേരളം കേന്ദ്ര നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ലക്ഷ്വറി ഡബ്ള്‍ ഡക്കര്‍ ബസ് സര്‍വിസുകള്‍ തുടങ്ങാൻ വിവിധ സംസ്ഥാനങ്ങളിലായി 75 റൂട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട്-കൊച്ചി റൂട്ടിനു പുറമെ, ഡല്‍ഹി--ആഗ്ര, ഡല്‍ഹി-- ജയ്പൂർ, ബംഗളൂരു-മംഗളൂരു തുടങ്ങിയ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്. അന്തർസംസ്ഥാന റൂട്ടുകളും ഡബ്ൾ ഡക്കറിന് പരിഗണിക്കണമെന്ന് മന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നിശ്ചിത ശതമാനം ധനസഹായം നൽകും.
സാധാരണ ബസുകൾ എടുക്കുന്ന അതേ സ്ഥലവും റോഡ് സൗകര്യവും മാത്രം ഡബ്ള്‍ ഡക്കര്‍ ബസുകള്‍ക്കും മതി എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. എന്നാൽ, കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വൈദ്യുതി, ടെലിഫോണ്‍, കേബിള്‍ ലൈനുകളും കണക്കിലെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.