ഭൂമി തരം മാറ്റിയെടുക്കാൻ വൻ റാക്കറ്റ്; കൊച്ചിയിൽ അനുമതികൾ പുനഃപരിശോധിക്കും
text_fieldsകൊച്ചി: തണ്ണീർത്തടങ്ങൾ വ്യാജരേഖ ചമച്ച് പുരയിടമാക്കി തരംമാറ്റിയെടുക്കാൻ വിവി ധ ജില്ലകളിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചന. ആലുവ താലൂക്കിലെ ചൂർണിക്കരയി ൽ തണ്ണീർത്തടം നികത്താൻ ലാൻഡ് റവന്യൂ കമീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജര േഖ ചമച്ച സംഭവം പുറത്തുവന്നതോടെയാണ് വർഷങ്ങളായി ഇത്തരം തട്ടിപ്പ് നടന്നുവരുന്നതായി സംശയം ഉയർന്നത്. ചൂർണിക്കര സംഭവത്തിെൻറ പശ്ചാത്തലത്തിൽ അന്വേഷണം ഇതിലേക്കും നീളുകയാണ്.
ഭൂമി തരംമാറ്റിയെടുക്കാനായാൽ പിന്നീടുള്ള തടസ്സങ്ങൾ പിഴയടച്ച് ഒഴിവാക്കാമെന്ന ഇളവ് മറയാക്കിയാണ് തട്ടിപ്പ്. ചൂർണിക്കരയിലെ നിലം നികത്താൻ വ്യാജരേഖ ചമച്ച സംഭവത്തെക്കുറിച്ച വിജിലൻസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. ഭൂമി തരംമാറ്റി നൽകാൻ വില്ലേജ് ഓഫിസ്തലം മുതൽ ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസ് വരെ കേന്ദ്രീകരിച്ച് അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്ര വിദഗ്ധമായി തട്ടിപ്പ് നടത്താനാവില്ലെന്ന് പൊലീസ് സംശയിക്കുന്നു.
ലാൻഡ് റവന്യൂ കമീഷണർ, ഫോർട്ട്കൊച്ചി ആർ.ഡി.ഒ എന്നിവരുടെ ഒപ്പും സീലും വ്യാജമായി നിർമിച്ച് റവന്യൂ ഭാഷയിൽ തയാറാക്കിയ ഉത്തരവ് മറയാക്കിയാണ് ചൂർണിക്കരയിൽ തട്ടിപ്പ് അരങ്ങേറിയത്. വില്ലേജ് ഓഫിസറുടെ ജാഗ്രതയാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്. റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് പുറമെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിജിലൻസും ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്.
ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനുകീഴിൽ ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി താലൂക്കുകളിൽ ഒരുവർഷത്തിനിടെ ഭൂമി തരംമാറ്റാൻ നൽകിയ എല്ലാ അനുമതികളും പുനഃപരിശോധിക്കാൻ റവന്യൂ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആർ.ഡി.ഒ ഓഫിസിൽ റവന്യൂ ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു. ഒരുവർഷത്തിനിടെ ഇത്തരം ആയിരത്തോളം അപേക്ഷകളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. പുതിയ സാഹചര്യത്തിൽ ഇതെല്ലാം നിയമാനുസൃതമാണോ എന്നാകും പ്രധാനമായും പരിശോധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.