ജീവിതം തുടങ്ങിയതേയുള്ളൂ; ഇരു വൃക്കകളും തകരാറിലായ സഹദിന് വേണം സുമനസുകളുടെ സഹായം
text_fieldsമട്ടാഞ്ചേരി: കളിയും ചിരിയും പഠനവുമൊക്കെയായി കൂട്ടുകാരോടൊപ്പം പാറി പറന്ന് നടക്കേണ്ട സമയത്ത് ആശുപത്രി വാസവുമായി കഴിയുകയാണ് എട്ടാം ക്ളാസ് വിദ്യാർഥിയായ സഹദ് ഇബ്നുവെന്ന പതിമൂന്ന് വയസുകാരൻ. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ നാല് ദിവസം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തി പോരുന്ന ഈ കൊച്ചു മിടുക്കന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സുമനസുകളുടെ സഹായം അനിവാര്യമാണ്.
മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയിൽ പഠിക്കുന്ന സഹദ് പഠന വിഷയത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മിടുക്കനാണ്. അത് കൊണ്ട് തന്നെ അധ്യാപകർക്കും സഹപാഠികൾക്കും ഏറെ പ്രിയപെട്ടവനുമാണ്. സഹദിന്റെ ഡയാലിസിസ് ചിലവുകൾക്ക് ഉൾപ്പെടെ സ്കൂൾ അധികൃതർ സഹായം നൽകിയെങ്കിലും ഇപ്പോൾ വൃക്ക മാറ്റിവെക്കുക മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ഏക മാർഗമെന്ന് ഡോക്ടർമാർ പറയുന്നു.
35 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കായി വേണ്ടി വരുന്നത്. ഈരവേലിയിൽ ഹംസ ഷുക്കൂറിന്റേയും സീനത്തിന്റേയും മകനാണ്. പിതാവ് ഷൂക്കൂർ കൂലി പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഇതിനായി ആലുവ ഇസ്ലാമിക് ട്രസ്റ്റിന്റെ സഹകരണത്തോടെ കാരുണ്യ നിധിയെന്ന പേരിൽ ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. കാനറ ബാങ്കിലെ ഷുക്കൂറിന്‍റെ പേരിലുള്ള അക്കൗണ്ട് വഴി പണം നൽകാവുന്നതാണ്.
ഗൂഗിൽ പേ നമ്പർ. 9061546022.
അക്കൗണ്ട് നമ്പർ 110072064081.
ഐ.എഫ്.എസ്.സി: CNRB0000804.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.