തിരക്ക് കൂടുന്നു; കൊച്ചി മെട്രോയിൽ ദിവസവും 12 അധിക സർവിസുകൾ
text_fieldsകൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് ജൂലൈ 15 മുതൽ ദിവസവും 12 അധിക സർവിസുകൾ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ. ഈ വർഷം ഇതുവരെ 1,64,27,568 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചിട്ടുണ്ട്.
കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് ജൂലൈ 15 മുതൽ ദിവസം 12 ട്രിപ്പുകൾ കൂടുതൽ നടത്തുന്നത്. തിരക്ക് കുറക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറക്കാനും ഇതുവഴി സാധിക്കും.
നിലവിൽ രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയവ്യത്യാസം ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഇത് ഏഴ് മിനിറ്റായി ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.