കൊച്ചി മെട്രോ: രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി
text_fieldsകൊച്ചി: എറണാകുളം മുൻ ജില്ലാ കലക്ടർ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും അന്വേഷണം നടത്തുക. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിലാണ് അന്വേഷണം നടത്തുക.
കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനൽകാൻ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി തയാറായിരുന്നില്ല. തുടർന്ന് മെട്രോയുടെ നിർമാണം മുടങ്ങുകയും ചെയ്തിരുന്നു. മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാൻ സാധിച്ചത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ വിവാദമായിരുന്നു.
ഭൂമിക്ക് അധിക തുകയാണ് കരാർ പ്രകാരം നൽകിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിലൂടെ കോടികളുടെ നഷ്ടം മെട്രോ റെയിൽ കോർപ്പറേഷന് ഉണ്ടായി. 2016ൽ ഇതുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിൻെറ അനുമതിയോടെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സർക്കാർ തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.