മെട്രോ: ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി സ്റ്റോപ്പില്ലാത്ത വിവാദം
text_fieldsകൊച്ചി: ശനിയാഴ്ച നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സ്ഥലം എം.എൽ.എ പി.ടി. തോമസ് അടക്കം ജനപ്രതിനിധികൾക്കും അർഹമായ പരിഗണന നൽകാത്തതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് വേദിയിൽ ഇടം നൽകാത്തതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു.
ഇതോടെ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വേദിയിൽ ഇടം അനുവദിച്ച് വ്യാഴാഴ്ച ഉച്ചയോടെ പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന് അറിയിപ്പെത്തി. എന്നാൽ, ജനപ്രതിനിധികളെ തഴഞ്ഞതിൽ പ്രതിഷേധം പുകയുകയാണ്. ഉദ്ഘാടനവേദി പ്രതിഷേധങ്ങൾക്കും സാക്ഷിയാകുമെന്നാണ് സൂചന.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് കുറച്ചുകൂടി ജാഗ്രത കാേട്ടണ്ടതായിരുെന്നന്ന് കെ.വി. തോമസ് എം.പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്ക് കൊച്ചി മെട്രോയിൽ നിർണായക പങ്കുണ്ട്. ഇക്കാര്യത്തിൽ സൗഹാർദപരമായ സമീപനമാണ് വേണ്ടിയിരുന്നതെന്നും കെ.വി. തോമസ് പറഞ്ഞു.
ജനപ്രതിനിധികളെ ഒഴിവാക്കി പാർട്ടി ജില്ല സെക്രട്ടറിയെ കൂട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോയിൽ യാത്ര ചെയ്തതെന്നും ഇതിെൻറ കുറച്ചുകൂടി മുതിർന്ന രൂപമാണ് ശ്രീധരനെ വേദിയിൽനിന്ന് ഒഴിവാക്കിയ നടപടിയെന്നുമായിരുന്നു പി.ടി. തോമസിെൻറ പ്രതികരണം. മെട്രോയുടെ പരിധിയിലുള്ള എം.എൽ.എമാരെ അവഗണിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഹൈബി ഇൗഡൻ എം.എൽ.എ കുറ്റപ്പെടുത്തി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.