വിവാദങ്ങൾക്ക് അറുതി: കൊച്ചി മെട്രോ ജൂൺ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സംസ്ഥാന സർക്കാറിെൻറ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന് തിങ്കളാഴ്ച രാത്രി ലഭിച്ചു.
ട്രയൽ റൺ ഉൾപ്പെടെ പൂർത്തിയായ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പ്രധാനമന്ത്രിയുടെ അസൗകര്യം പരിഗണിച്ച് തീയതി മാറ്റിെവക്കുകയായിരുന്നു. ഏപ്രിൽ 11നാണ് കൊച്ചി െമേട്രാ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ തീയതി ആവശ്യപ്പെട്ട് കേരളം കത്തയച്ചത്. വിദേശയാത്ര ഉൾപ്പെടെ തിരക്കായതിനാൽ അനുമതി നൽകിക്കൊണ്ടുള്ള കത്ത് ലഭിച്ചില്ല. അതിനിടെ മേയ് 30ന് മെട്രോ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനചടങ്ങിൽനിന്ന് പ്രധാനമന്ത്രിയെ ബോധപൂർവം ഒഴിവാക്കിയെന്നായിരുന്നു കുമ്മനത്തിെൻറ ആരോപണം. എന്നാൽ, കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യണമെന്ന വാശിയൊന്നുമിെല്ലന്നും പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ദിനം ലഭിച്ചാൽ അന്ന് ഉദ്ഘാടനം ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസുമായി വീണ്ടും ബന്ധപ്പെടുമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് തിങ്കളാഴ്ച രാത്രി തീയതി അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന് കത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.