കുമ്മനത്തിെൻറ യാത്ര അനുമതിയോടെ –ഇൻറലിജൻസ് മേധാവി
text_fieldsകോട്ടയം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം െമട്രോ കോച്ചിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് എസ്.പി.ജിയുടെ അനുമതിയോടെയാണെന്ന് സംസ്ഥാന പൊലീസ് ഇൻറലിജൻസ് മേധാവി ബി.എസ്. മുഹമ്മദ് യാസീൻ. പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെ യാത്രചെയ്യണം സന്ദർശിക്കണം എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും എസ്.പി.ജിയാണ്. ഇതിൽ സംസ്ഥാന പൊലീസിനു പ്രത്യേക അധികാരങ്ങളൊന്നുമില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. കുമ്മനത്തിെൻറ മെട്രോ യാത്ര വിവാദമാകുകയും സോഷ്യൽ മീഡിയകളിൽ സജീവ ചർച്ചയാകുകയും ചെയ്ത സാഹചര്യത്തിൽ ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇൻറലിജൻസ് മേധാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.