Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോ:​ സ്​ഥലം...

മെട്രോ:​ സ്​ഥലം നൽകിയവർക്ക്​ 2013ലെ നിയമപ്രകാരം നഷ്​ടപരിഹാരം നൽകണം -ഹൈകോടതി

text_fields
bookmark_border
മെട്രോ:​ സ്​ഥലം നൽകിയവർക്ക്​ 2013ലെ നിയമപ്രകാരം നഷ്​ടപരിഹാരം നൽകണം -ഹൈകോടതി
cancel

കൊച്ചി: മെ​േട്രാക്കുവേണ്ടി സ്​ഥലം നൽകിയവർക്ക്​ 2013ലെ സ്​ഥല​മേറ്റെടുക്കൽ നിയമപ്രകാരം തൃപ്​തികരവും മാന്യവുമായ നഷ്​ടപരിഹാരം അനുവദിക്കണമെന്ന്​ ​ൈഹകോടതി. സ്​ഥലം ഏറ്റെടുത്തിട്ടും പൂർണമായും നൽകിത്തീരാത്തവർക്ക്​ രണ്ടു മാസത്തിനകം നഷ്​ടപരിഹാരം അനുവദിക്കണം. അതിനു​ മുമ്പ്​ അവരുടെ നിലപാട്​ ആരായുകയുംവേണം. എന്നാൽ, പദ്ധതിക്കുവേണ്ടി നിലവിൽ സ്​ഥലം വിട്ടുകൊടുത്തവർക്ക്​ ആ സ്​ഥലത്തിന്മേൽ അവകാശമുണ്ടായിരിക്കുന്നതല്ലെന്നും സിംഗിൾബെഞ്ച്​ വ്യക്​തമാക്കി. 

തങ്ങൾക്ക്​ 1894ലെ ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരമാണ്​ നഷ്​ടപരിഹാരം അനുവദിച്ചതെന്നും 2013 നിയമം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട്​ ഭൂവുടമകളായിരുന്ന ബഷീർ, ഷാനവാസ്​, ഷീരിജൻ തുടങ്ങിയവരാണ്​ ഹരജി നൽകിയത്​. ജന്മസ്​ഥലത്തുനിന്ന്​ ഒഴിഞ്ഞുപോകുന്നതിനും കഷ്​ടനഷ്​ടങ്ങൾക്കും തൃപ്​തികരമായ നഷ്​ടപരിഹാരം നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ്​​ 2013ലെ നിയമം കൊണ്ടുവന്നതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. പൊതു പദ്ധതിയുടെ പേരിൽ​ തൃപ്​തികരമല്ലാത്ത രീതിയിൽ സ്​ഥലമുടമയെ ഇറക്കിവിടാൻ സർക്കാറിന്​ കഴിയില്ല.

ലാൻഡ്​ അക്വിസിഷൻ ആക്​ട്​​പ്രകാരം ഒരാളുടെ സ്​ഥലം ഏറ്റെടുത്ത ശേഷം 2013 നിയമപ്രകാരം തൊട്ടടുത്ത സ്​ഥലം ഏറ്റെടുത്ത്​ ആദ്യത്തെ വ്യക്​തിക്ക്​ കിട്ടിയതിനേക്കാൾ നഷ്​ടപരിഹാരം രണ്ടാമന്​ നൽകേണ്ടിവരുന്ന അവസ്​ഥ മനുഷ്യാവകാശ ലംഘനമാണ്​. പൗര​​െൻറ മൗലികാവകാശമായ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്​. ഇൗ അവകാ​ശം കവർന്നെടുക്കുന്നത്​ ഭരണഘടന വിരുദ്ധവുമാണ്​.

2013ൽ നിയമം വന്നെങ്കിലും ലാൻഡ്​ അക്വിസിഷൻ ആക്​ട്​ പ്രകാരം ധാരണയിലൂടെയോ വിൽപന കരാറി​ലൂടെയോ സ്​ഥലം ഏറ്റെടുക്കുന്ന  നിയമം എടുത്തു മാറ്റിയിട്ടില്ലെന്ന സർക്കാർ വാദം കോടതി തള്ളി. ​മെട്രോക്ക്​ സ്​ഥലം ഏറ്റെടുത്തവർക്ക്​ 2013ലെ നിയമംതന്നെയാണ്​ സംസ്​ഥാന സർക്കാറും നടപ്പാക്കേണ്ടത്​. 2013ലെ നിയമപ്രകാരം സ്​ഥലത്തി​​െൻറ വിപണിവിലയും സാന്ത്വന പ്രതിഫലമെന്ന നിലയിൽ അത്രയുംതന്നെയും അധിക മൂല്യമായി 12 ശതമാനം തുകയുമാണ്​ നഷ്​ടപരിഹാരമായി നൽകേണ്ടത്​. സ്​ഥലം ഏറ്റെടുക്കുന്നത്​ മൂന്നു വർഷം കഴിഞ്ഞാ​െണങ്കിൽ അധിക തുകയായി 36 ശതമാനംവരെ നൽകേണ്ടിയുംവരും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkochi metrokerala newsland issuemalayalam newscompensation
News Summary - kochi metro land issue: highcourt ordered to compensation -kerala news
Next Story