കൊച്ചി മെട്രോ: തൈക്കൂടം പാതയിൽ പരീക്ഷണയോട്ടം
text_fieldsകൊച്ചി: മെട്രോ മഹാരാജാസ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെയുള്ള മൂന്നാം ഘട്ട പാതയിൽ സർവിസ് തുടങ്ങുന്നതിന് മ ുന്നോടിയായി പരീക്ഷണയോട്ടം തുടങ്ങി. ട്രാക്കുകളുടെയും പാതയിലെ പാലങ്ങളുടെയും ബലവും സുരക്ഷയും അനുബന്ധ സംവിധാ നങ്ങളുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആദ്യദിവസത്തെ പരീക്ഷണയോട്ടം വിജയമായിരുന്നുവെന്ന് കെ ാച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചു.
നിലവിൽ ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ വരെയാണ് മെട്രോ സർവിസ്. ഒന്നാം ഘട്ടമായി ആലുവ മുതൽ പാലാരിവട്ടം വരെ ആരംഭിച്ച സർവിസ് രണ്ടാം ഘട്ടത്തിൽ മഹാരാജാസ് വരെ നീട്ടുകയായിരുന്നു. ഇവിടെനിന്ന് തൈക്കൂടം വരെയാണ് അടുത്ത ഘട്ടം. തുടർന്നുള്ള ഘട്ടത്തിൽ മെട്രോ തൃപ്പൂണിത്തുറ വരെയെത്തും. ഞായറാഴ്ച രാവിലെ 6.30ന് മഹാരാജാസ് സ്റ്റേഷൻ മുതൽ സൗത്ത് മേൽപാലത്തിന് സമീപം റെയിൽവെ ലൈനിന് മുകളിലെ കാൻറിലിവർ പാലം വരെ മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്. പാലത്തിെൻറ മധ്യഭാഗത്ത് 24 മണിക്കൂർ നിർത്തിയിടുന്ന ട്രെയിൻ തിങ്കളാഴ്ച മാറ്റിയശേഷം മറ്റൊരു ട്രെയിൻ ഇവിടം വരെ ഓടിയെത്തി വീണ്ടും 24 മണിക്കൂർ നിർത്തിയിടും. ചൊവ്വാഴ്ചയും ഇത് തുടരും. കാൻറിലിവർ (ഒരു ഭാഗത്ത് താങ്ങുമായി മറുഭാഗത്തേക്ക് നീണ്ടു നിൽക്കുന്ന സാേങ്കതികത)
പാലത്തിെൻറബലം പരിശോധിക്കാനും അളവുകളിലോ രൂപത്തിലോ മാറ്റം വരുന്നുണ്ടോ എന്ന് അറിയാനുമാണ് ഇത്. ഇതോടൊപ്പം ഇവിടെ സ്ഥാപിച്ച സ്റ്റീൽ ഗർഡറുകളുടെ ബലവും പരിശോധിക്കും. പ്രശ്നങ്ങൾ കണ്ടെത്തിയാൽ പരിഹാരമാർഗങ്ങൾ തേടിയ ശേഷമാകും പാതയുടെ ബാക്കി ഭാഗത്തെ പരീക്ഷണയോട്ടം.
സൗത്ത്, കടവന്ത്ര മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് കാൻറിലിവർ പാലം. അർധവൃത്താകൃതിയിൽ നിർമിച്ച പാലത്തിന് 90 മീറ്റർ നീളമുണ്ട്. രാജ്യത്ത് മെട്രോ പാതയിലെ ആദ്യ കാൻറിലിവർ പാലം കൂടിയാണിത്. ട്രെയിനിന് ഉൾക്കൊള്ളാവുന്ന പരമാവധി യാത്രക്കാരുടെ ഭാരത്തിന് ആനുപാതികമായി മണൽച്ചാക്ക് നിറച്ചാണ് പരീക്ഷണയോട്ടം. തൈക്കൂടത്തേക്ക് സർവിസ് ആരംഭിക്കുന്നത് വരെ ഇത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.