പേട്ട-എസ്.എന്‍ ജങ്ഷന്‍ മെട്രോ റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി. വടക്കേകോട്ട, എസ്.എന്‍ ജങ്ഷൻ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ളത്. രണ്ട് കിലോമീറ്ററാണ് നീളം.
ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
പൈലിങ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു. ഞായര്‍ (ഫെബ്രുവരി 12 അർധരാത്രി ), തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിശ്ചയിച്ചിരിക്കുന്നത്. മെട്രോ പാത എസ്.എന്‍ ജങ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22ല്‍ നിന്ന് 24 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.